തുർക്കി, ലണ്ടൻ, ദുബൈ...; പുതുവർഷം ആഘോഷിക്കാൻ കുവൈത്തിൽനിന്ന് പറക്കാനൊരുങ്ങി ആയിരങ്ങൾ

  • 05/12/2021

കുവൈത്ത് സിറ്റി: പുതുവർഷം അടുത്തെത്തിയതോടെയും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയും ആഘോഷിക്കാനായി വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ ഒരുങ്ങി സ്വദേശികളും വിദേശികളും . ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോണിന്റെ സാഹചര്യത്തിലും പുതുവർഷ ആഘോഷത്തിന്റെ ഭാ​ഗമായുള്ള ബുക്കിം​ഗുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ട്രാവൽ ആൻഡ് ടൂറിസം രം​ഗത്തുള്ളവർ പറഞ്ഞു. വിമാനത്താവളം അടയ്ക്കുമെന്ന ഭീതി മൂലം വളരെ കുറിച്ച് ആളുകൾ ബുക്കിം​ഗ് കാൻസൽ ആക്കിയിട്ടുണ്ട്.

ഡിസംബർ 15 മുതൽ ജനുവരി ഏഴ് വരെയുള്ള ബുക്കിം​ഗുകൾ പ്രകാരം പുതുവർഷ ആഘോഷത്തിനായി കൂടുതൽ ആളുകൾ തെരഞ്ഞെടുത്തിരിക്കുന്നത് തുർക്കിയിലെ ഇസ്താംബുളാണ്. പിന്നാലെയുള്ളത് ലണ്ടൻ, ​ദുബൈ, സെയ്‌ഷെൽസ്, മാൽഡീവ്സ് തുടങ്ങിയവയാണ്. ഇതാദ്യമായി സൗദി അറേബ്യയും പട്ടികയിൽ ഇടം നേടി എന്നുള്ളതാണ് ശ്രദ്ധേയം. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം സ്വന്തം രാജ്യത്ത് പുതുവർഷ ആഘോഷിക്കാനാണ്  കൂടുതൽ പ്രവാസികളും പോകുന്നതെന്ന് ട്രാവൽ വൃത്തങ്ങൾ പറയുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News