കുവൈത്തിൽ ഗ്രീൻഹൗസ് വാതകങ്ങളുടെ 18 ശതമാനവും വരുന്നത് ട്രാൻസ്പോർട്ട് മേഖലയിൽ നിന്ന്

  • 05/12/2021

കുവൈത്ത് സിറ്റി: രാജ്യം ആകെ പുറന്തള്ളുന്ന ​ഗ്രീൻഹൗസ് വാതകങ്ങളിൽ 18 ശതമാനവും വനരുന്നത് ട്രാൻസ്പോർട്ട് മേഖലയിൽ നിന്നാണെന്ന് കണക്കുകൾ. പാരിസ്ഥിതിക പൊതു അതോറിറ്റിയിലെ എൺവയോൺമെന്റൽ കൺട്രോൾ അഫയേഴ്സ് വിഭാ​ഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനിയർ സമീറ അൽ കന്തരി യാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ഏറ്റവുമൊടുവിൽ 2016ൽ നടത്തിയ സെൻസസ് പ്രകരാണ് ഈ കണക്കുകൾ.

ഏറ്റവും കൂടുതൽ പുറന്തള്ളുന്നത് കുവൈത്ത് സിറ്റിയാണ്. വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് പുറന്തള്ളുന്ന സാന്ദ്രതയെ നിരീക്ഷിക്കുന്നത് മൻസൂറിഹ് സ്റ്റേഷനാണ്. ട്രാൻസ്പോർട്ട് മേഖലയിൽ നിന്ന് വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള ഏക പരിഹാരം ഇലക്ട്രിക് കാറുകൾ ഉപയോ​ഗിക്കുക എന്നത് മാത്രമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഗ്രീൻഹൗസ് വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിൽ വിജയിച്ച മാർ​​ഗം അതാണെന്നും അൽ കന്തരി പറഞ്ഞു. അൽ മോറൂജിൽ നടന്ന ഇലക്ട്രിക് കാറുകളുടെ പ്രദർശനത്തിൽ  പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News