കുവൈത്തിൽ ആരോഗ്യമന്ത്രാലയ സേവനങ്ങൾ ഇനി 'Q8 SEHA' ആപ്ലിക്കേഷനിലൂടെ

  • 05/12/2021

കുവൈത്ത് സിറ്റി: പൗരന്മാർക്കും പ്രവാസികൾക്കും ഡിജിറ്റലായി ആരോഗ്യ മന്ത്രാലയത്തിൻ്റെ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി സ്മാർട്ട് ഫോണുകൾക്കായുള്ള "Q8 SEHA " ആപ്ലിക്കേഷൻ പുറത്തിറക്കി. ഡിജിറ്റൽ ഹെൽത്ത് ലക്ഷ്യമിടുന്ന വിഷൻ 2035 ൻ്റെ ഭാഗമായാണ് പുതിയ ആപ്പ് മന്ത്രാലയം അവതരിപ്പിച്ചിട്ടുള്ളത്.ഈ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ലബോറട്ടറി പരിശോധനാ ഫലങ്ങൾ, റേഡിയോളജി റിപ്പോർട്ടുകൾ, മറ്റ് മെഡിക്കൽ റിപ്പോർട്ടുകൾ തുടങ്ങിയവ ഓൺലൈനായി ലഭിക്കും.

ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ആശുപത്രികൾ, പ്രത്യേക കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തുന്ന പരിശോധനകളുടെ ഫലങ്ങളാണ് ഓൺലൈനായി ലഭിക്കുക. കൂടാതെ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾ നൽകുന്ന സിക്ക് ലീവുകൾ സിവിൽ സർവീസ് ബ്യൂറോയുമായി ബന്ധിപ്പിക്കാനുമാകും. മൈ ഐഡൻ്റിറ്റി ആപ്ലിക്കേഷൻ വഴി തന്നെയാണ്  Q8 സെഹായും രജിസ്റ്റർ ചെയ്യാനാകുന്നത്. 16 വയസിൽ താഴെയുള്ളവർക്ക് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല. ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രി ഷെയ്ഖ് ബാസൽ അൽ സബാഹ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News