ഒമിക്രോൺ നാല് ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപിക്കുന്നു എന്നതിൻ്റെ തെളിവാണെന്ന് ആരോഗ്യ മന്ത്രി

  • 05/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ നാല് ഭൂഖണ്ഡങ്ങളിൽ സ്ഥിരീകരിച്ചത് വൈറസ് വ്യാപിക്കുന്നു എന്നതിൻ്റെ തെളിവാണെന്ന് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹ്. കുവൈത്തിൽ ഇതുവരെ മിക്രോൺ സാന്നിദ്ധ്യമില്ലെന്നും,  പുതിയ സാഹചര്യത്തിൻ്റെ അപകട സാധ്യത എത്രത്തോളമാണെന്നും എന്തൊക്കെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും രാജ്യാന്തര സംഘടനകളിൽ നിന്ന് അന്തിമ റിപ്പോർട്ട് ലഭിക്കാൻ കാക്കുകയാണ് മന്ത്രാലയം. ഫ്യൂണറ്റീസ് ഹെൽത്ത് സെൻ്റർ തുറക്കുന്നതിൻ്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം വരുന്നതിന് മുമ്പുള്ള മുൻകരുതൽ നടപടികൾ തന്നെയാണ് രാജ്യം ഇപ്പോഴും തുടരുന്നത്. വായുഗതാഗതം വൈറസ് വ്യാപനത്തിന് കരണമാകുന്നുവെന്നാണ് നിലവിലെ അവസ്ഥ വ്യക്തമാക്കുന്നത്. നിലവിൽ നടപടിക്രമങ്ങൾ ആശ്വാസകരമായാണ് മുന്നോട്ട് പോകുന്നത് . എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും മാസ്ക്ക് ധരിക്കുന്നത് അടക്കമുള്ള മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News