അധിനിവേശ ഫലസ്തീനിലേക്കും തിരിച്ചുമുള്ള ചരക്ക് കപ്പലുകളുടെ പ്രവേശനം നിരോധിച്ച് കുവൈത്ത്

  • 05/12/2021

കുവൈത്ത് സിറ്റി: ഇസ്രായേൽ അധിനിവേശ ഫലസ്തീനിലേക്കും തിരിച്ചുമുള്ള വാണിജ്യ പ്രവേശനം നിരോധിച്ച് കുവൈത്ത്. ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനം പൊതുമരാമത്ത്, ഐടി വകുപ്പ് മന്ത്രി ഡോ . റാണ അൽ ഫാരെസ് ആണ് അറിയിച്ചത്. 26/5/1957ൽ പുറപ്പെടുവിച്ച അമീരി ഉത്തരവിലെ ആർട്ടിക്കിൾ 2, 3, 4 എന്നിവയുടെ വ്യവസ്ഥകൾ ലംഘിച്ച് വിദേശ കപ്പലുകൾക്കുള്ള എൻട്രി പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് ഗതാഗത മന്ത്രാലയത്തിലെ മാരിടൈം ഏജൻസികളുടെ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാരിടൈം ഏജന്റുമാരെ നിരോധിച്ചിരിക്കുന്നതായി ആർട്ടിക്കിൾ ഒന്നിൽ പറയുന്നുണ്ട്. 

ചരക്ക് കപ്പൽ രാജ്യത്ത് പ്രവേശിച്ച് ചരക്ക് ഇറങ്ങിയ ശേഷം കുവൈത്തിലെ തുറമുഖത്ത് നിന്ന് അധിനിവേശ അധിനിവേശ ഫലസ്തീനിലേക്ക് പോകാനും സാധിക്കില്ല. മൂന്നാം ആർട്ടിക്കിൾ പ്രകാരം വാർത്താവിനിമയ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ ഈ വിഷയത്തിൽ ലംഘനമുണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News