റേറ്റിങ്ങില്ലാത്ത കമ്പനികളുടെ സർക്കാർ ടെൻഡറുകൾ നിയന്ത്രിക്കാനൊരുങ്ങി കുവൈറ്റ്

  • 05/12/2021

കുവൈത്ത് സിറ്റി: പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി പഴയ നിയന്ത്രണ സംവിധാനം അനുസരിച്ച് സർക്കാർ ഏജൻസികൾളുടെ ടെൻഡർ നൽകുന്നതിനെ കുറിച്ച് പഠിക്കുന്നു. സർക്കാർ ടെൻ‍ഡറുകൾ വളരെ പരിമിതപ്പെടുത്തി നിയന്ത്രിക്കാനാണ് ഏജൻസി ആലോചിക്കുന്നത്. റേറ്റിം​ഗ് ഇല്ലാത്ത കമ്പനികൾ ടെൻഡറുകൾ നേടുന്നതിനുള്ള മത്സരരം​ഗത്തേക്ക് കടക്കാതിരിക്കാനും ശ്രദ്ധിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

2022 ഏപ്രിലിൽ അടുത്ത സാമ്പത്തിക വർഷം തുടങ്ങുമ്പോൾ മാത്രമാണ് പുതിയ രീതിയും നടപ്പാക്കുകയുള്ളൂ. ഈ തീരുമാനം നടപ്പാകുന്നതോടെ എല്ലാ കമ്പനികളും ആവശ്യമുള്ള റേറ്റിം​ഗ് നേടി അം​ഗീകൃതമാകേണ്ടി വരും. എന്നാൽ മാത്രമേ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാൻ സാധിക്കൂ. കമ്പനികളുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇപ്പോൾ അവയെ തരം തിരിച്ച് കൊണ്ടിരിക്കുകയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News