വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍.

  • 05/12/2021

കുവൈത്ത് സിറ്റി : രാജ്യത്ത് താമസിക്കുന്ന 33,700 ബിദൂന്‍  വിദ്യാര്‍ഥികള്‍കള്‍ക്ക്  ഈ വര്‍ഷം സ്കോളർഷിപ്പ് നല്‍കിയതായി CARIRS അറിയിച്ചു.  20,373 വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലും 13,327 കുട്ടികള്‍ സ്വകാര്യ സ്കൂളുകളിലുമാണ് പഠിക്കുന്നത്. നിയമ വിരുദ്ധ താമസക്കാരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിഡിയോ സത്യമല്ലെന്നും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

രാജ്യത്തെ ബിദൂന്‍ സമൂഹത്തിന്‍റെ വിദ്യഭ്യാസത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. രാജ്യത്തെ യശസ്സിനെ കളങ്കപ്പെടുത്തുവാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമാണ് വ്യാജ പ്രചാരണമെന്നും കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ കുവൈറ്റ് ചാരിറ്റബിൾ ഫണ്ട് വഴി നിരവധി വിദ്യാര്‍ഥികള്‍ക്ക് സഹായങ്ങള്‍ നല്കിയതായി CARIRS അധികൃതര്‍ അറിയിച്ചു. ബിദൂന്‍ സമൂഹത്തിന്‍റെ പ്രശ്ന പരിഹാരത്തിനായി അമീറിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ്  2010 ല്‍  CARIRS സ്ഥാപിച്ചത്. ഒരു രാജ്യത്തെയും പൗരത്വ രേഖയില്ലത്ത ബിദൂനികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ജോലി എന്നിവ ഉൾപ്പെടെയുള്ള  പൊതു സേവനങ്ങല്‍ ലഭിക്കുന്നതിനായുള്ള സുര്രക്ഷാ കാര്‍ഡുകള്‍ നല്‍കുന്നതും പുതുക്കുന്നതും CARIRS ആണ്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News