രാജ്യത്ത് കോവിഡ് വാക്സിൻ സീകരിക്കാത്തവരുടെ എണ്ണം 18 ശതമാനമായി; പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുവാന്‍ അഭ്യര്‍ഥിച്ച് കൊറോണ എമർജൻസി കമ്മിറ്റി

  • 05/12/2021

കുവൈത്ത് സിറ്റി : കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ എല്ലാവരും വാക്സിൻ സീകരിക്കണമെന്ന് കൊറോണ എമർജൻസി കമ്മിറ്റി അഭ്യര്‍ഥിച്ചു.കണക്കുകള്‍ പ്രകാരം രാജ്യത്തെ 18 ശതമാനത്തോളം  ആളുകളാണ്  കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്തത്. കൊറോണ വൈറിസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ഭീഷണി നേരിടാൻ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വാക്സിനേഷന്‍ മാത്രമാണ്. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണ് ഒമിക്രോൺ. 

ഡെൽറ്റ വകഭേദത്തിന്‍റെ അഞ്ചിരട്ടിയാണ് ഒമിക്രോണിന്‍റെ വ്യാപനശേഷി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് വാക്സിൻ വലിയ പ്രതിരോധമാണ് തീര്‍ക്കുന്നതെന്നും  കൊറോണ എമർജൻസി കമ്മിറ്റി വ്യക്തമാക്കി. രാജ്യത്ത് 2,30000 പേര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുണ്ട്. വൈറസ്‌ വ്യാപനത്തെ തുടര്‍ന്ന് ബൂസ്റ്റർ ഡോസിന്‍റെ വേഗത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും  രണ്ട് ഡോസ് വാക്സിനെടുത്ത് ആറു മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.  എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുയിടങ്ങളില്‍ സാമുഹിക അകലം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News