കുവൈത്തിൽ വാഹന വിൽപ്പനയിൽ ഉണർവ്വ്; 10 മാസത്തിനിടെ 71,106 പുതിയ വാഹനങ്ങൾ വിറ്റു

  • 06/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കാർ വിൽപ്പന കൊവിഡ‍് മഹാമാരി ഉയർത്തി പ്രതിസന്ധി ഘടങ്ങളിൽ നിന്ന് കരകയറിയതായി കണക്കുകൾ. പത്ത് മാസത്തിനിടെ 71,106 പുതിയ കാറുകൾ വിറ്റതായാണ് കണക്കുകൾ. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളാണിത്. 34.5 ശതമാനം വർധനയാണ് കാർ വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്. 2020ൽ ജനുവരി മുതൽ ഒക്ടോബർ വരെ നോക്കുമ്പോൾ 52,828 കാറുകൾ മാത്രമായിരുന്നു വിറ്റിരുന്നത്.

കഴിഞ്ഞ വർഷം ആകെ 68,389 കാറുകളാണ് വിറ്റിരുന്നത്. വായ്പ അടയ്ക്കാനുള്ളവർക്ക് അതിന്റെ കാലാവധി നീട്ടി നൽകിയതാണ് ഓട്ടോമൊബൈൽ മേഖലയിൽ മികച്ച പ്രതികരണമുണ്ടായതിന് കാരണമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഈ വർഷം മാത്രം 40 പുതിയ കാർ മോഡലുകളാണ് അവതരിപ്പിക്കപ്പെട്ടത്. ജാപ്പനീസ് നിർമ്മാതാക്കളുടെ കാറുകൾക്ക് വിപണിയിൽ ആവശ്യക്കാരേരെയുള്ളത്. ആകെ വിൽപ്പനയിൽ 47.9 ശതമാനവും ജാപ്പനീസ് മോഡലുകളാണ്. രണ്ടാമത് അമേരിക്കൻ മോഡലുകളുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News