പ്രണയ വിവാഹം ചെയ്തതിന് പ്രതികാരം; 17കാരന്‍ സഹോദരിയുടെ തലവെട്ടി, മകളെ പിടിച്ചുവച്ചത് അമ്മ

  • 06/12/2021

ഔറംഗബാദ്:  പ്രണയ വിവാഹം ചെയ്തതിന് പ്രതികാരമായി 17കാരനായ സഹോദരന്‍ സഹോദരിയുടെ തലവെട്ടി മാറ്റി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കൃതി തോര  എന്ന പത്തൊമ്പതുകാരിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് കൃതി തോര  20 കാരനെ പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തത്. ഇതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്വന്തം മകളെ കൊലപ്പെടുത്താന്‍ അമ്മയാണ് പതിനേഴുകാരനായ മകനെ സഹായിച്ചത്. കൊല്ലപ്പെട്ട യുവതിയെ സന്ദര്‍ശിക്കാനായി അമ്മയും സഹോദരനും ഞായറാഴ്ച യുവതിയുടെ വീട്ടിലെത്തിയിരുന്നു.  മകളുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ്  ഇവര്‍ യുവതിയുടെ ഭര്‍തൃ വീട്ടിലെത്തിയത്. കഴുത്തറുക്കാൻ അമ്മ മകളെ പിടിച്ച് വച്ചുകൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്. അരിവാള്‍ പോലെയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം.

തലയറ്റ മൃതദേഹത്തോടൊപ്പം ചിത്രം പകര്‍ത്തിയ ഇവര്‍, കൊലപാതകത്തിന് ശേഷം യുവതിയുടെ തല വീടിന് ഉമ്മറത്തെത്തി വീശിയെറിഞ്ഞ ശേഷമാണ് സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പൊലീസ് കസ്റ്റഡിയിലുള്ള അമ്മയും മകനും കൊലപാതകം ചെയ്തതായി മോഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

Related News