ബൂസ്റ്റർ ഡോസ് വേഗത്തിലാക്കാൻ നിര്‍ദ്ദേശങ്ങളുമായി കൊറോണ എമർജൻസി കമ്മിറ്റി

  • 06/12/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ബൂസ്റ്റർ ഡോസ് വേഗത്തിലാക്കാൻ കൊറോണ എമർജൻസി കമ്മിറ്റി പുതിയ ശുപാർശകൾ മന്ത്രിസഭക്ക് സമര്‍പ്പിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മൈ കുവൈറ്റ് ഐഡി ആപ്പിലേക്ക് ബൂസ്റ്റർ ഡോസ് ലിങ്ക് ചെയ്യുവാന്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. അതോടപ്പം വാക്സിനേഷൻ അപ്പോയിന്റ്മെന്റുകളുടെ അറിയിപ്പുകൾ ആപ്പില്‍ അലേർട്ടുകൾ വഴി നല്‍കാനും ആലോചനയുണ്ട്.

ഇത് സംബന്ധമായ ശുപാർശ ഉടൻ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.പുതിയ തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍  ബൂസ്റ്റർ ഡോസ് എടുക്കാത്തവരില്‍ പച്ചക്ക് പകരം ഓറഞ്ച് നിറമാണ് ആപ്പിള്‍ തെളിയുക. അതോടപ്പം വാണിജ്യ സമുച്ചയങ്ങൾ, മന്ത്രാലയങ്ങൾ, പള്ളികൾ, പൊതുഗതാഗത എന്നീയിടങ്ങളില്‍ ഇത്തരക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും നീക്കമുണ്ട്. 

Related News