റെസിഡൻസി നിയമലംഘനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കാൻ മാൻപവർ അതോറിറ്റി

  • 06/12/2021

കുവൈത്ത് സിറ്റി: തൊഴിൽ വിപണിയെ നിയന്ത്രിക്കുകയും റെസിഡൻസി നിയമം ലംഘിക്കുന്ന പ്രവാസി തൊഴിലാളികളെ കണ്ടെത്തുകയും ചെയ്യുന്ന പരിശോധനാ സമിതികളുടെ പ്രവർത്തനം മാൻപവർ അതോറിറ്റി പുനരാരംഭിച്ചു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്മറ്റികൾ വീണ്ടും പ്രവത്തനം ആരംഭിച്ചിട്ടുള്ളത്.

ഒരു സ്പോൺസറുടെ കീഴിൽ റെസിഡൻസി രജിസ്റ്റർ ചെയ്ത ശേഷം മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുണ്ടോയെന്ന് സമിതി പരിശോധിക്കും. അടുത്ത ദിവസങ്ങളിൽ കർശനമായ പരിശോധന നടക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News