വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് മാൻ പവറുമായി ബന്ധിപ്പിക്കുന്നു.

  • 06/12/2021

കുവൈത്ത് സിറ്റി : വിദേശികളുടെ  ഡ്രൈവിങ് ലൈസൻസ് മാൻ പവറുമായി ബന്ധിപ്പിക്കുന്നു. ഇത് സംബന്ധമായ ഏകോപനത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  മാൻപവർ അതോറിറ്റിയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള ഏകോപനം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം വഴിയായിരിക്കും നടപ്പിലാക്കുക. 

ഇതോടെ ട്രാഫിക് വകുപ്പില്‍  ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ വിദേശികളുടെ തൊഴില്‍ സ്റ്റാറ്റസും ശമ്പളവും ഉധ്യോഗസ്ഥന് പരിശോധിക്കുവാന്‍ സാധിക്കും. നേരത്തെ വിദേശികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു. പ്രതിമാസം 600 ദിനാർ ശമ്പളം ഉൾപ്പെടെ വിവിധ നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രമേ ഇപ്പോള്‍ ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കുകയുള്ളൂ. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News