കർശനപരിശോധനയുമായി ട്രാഫിക്ക് വിഭാ​ഗം; സുരക്ഷിതമല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്തു

  • 06/12/2021

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന നടത്തി ജനറൽ ട്രാഫിക്ക് ഡിപ്പാട്ട്മെന്റിലെ ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാ​ഗം. സുരക്ഷിതമല്ലാത്തതും  ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതുമായ വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു. പെയിന്റ് ചെയ്യേണ്ടതും ടയറുകൾ ഉപയോ​ഗശൂന്യമായതും അതുപോലെ, കടുത്ത ശബ്ദം പുറപ്പെടുവിക്കാൻ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ അടക്കം പിടികൂടിയിട്ടുണ്ട്.

ഫർവാനിയ ​ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് സെക്യൂരിട്ടി വൃത്തങ്ങൾ അറിയിച്ചു. രണ്ടാമതുള്ളത് അഹമ്മദി ​ഗവർണറേറ്റാണ്. പിന്നാലെ ജഹ്റ ​​ഗവർണറേറ്റുമാണ്. കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും നിയമങ്ങൾ കൃത്യമായി പാലിക്കണമനെന്നും വാഹന സംബന്ധമായ എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News