മിഡിൽ ഈസ്റ്റിൽ ആദ്യമായി 4 ഡിഎക്സും സ്ക്രീൻ എക്സും, 13 സ്ക്രീനുകളുമായി സിനിസ്കേപ്പ് അസ്സീമ മാളിൽ

  • 06/12/2021

കുവൈത്ത് സിറ്റി: അസ്സീമ മാളിൽ സിനിസ്കേപ്പ് തുറക്കുന്നത്  സിനിസ്കേപ്പ് - കുവൈത്ത് നാഷണൽ സിനിമ കമ്പനി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. രണ്ട് നിലകളിലായി 13 സ്ക്രീനുകളിൽ സിനിമ ആസ്വദിക്കുന്നതിനുള്ള സൗകര്യമാണ് കെഎൻസിസി ഒരുക്കുന്നത്. 1,300ൽ അധികം സീറ്റുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഡോൾബി വിഷൻ ടെക്നോളജിയാണ് അസ്സീമ മാളിലെ തീയറ്റുകളിൽ ഉപയോ​ഗിച്ചിട്ടുള്ളത്. ഇതുകൂടാതെ, മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായി 4 ഡിഎക്സും സ്ക്രീൻ എക്സും ഒന്നിക്കുന്ന 4ഡിഎക്സ് സ്ക്രീനും അവതരിപ്പിച്ചിട്ടുണ്ട്.

ലോകത്തെ തന്നെ ആദ്യ 270 ഡി​ഗ്രി പനോരമിക് സിനിമ അനുഭവം നൽകുന്ന മൾട്ടി പ്രൊജക്ഷൻ സിസ്റ്റവും ആരെയും ആകർഷിക്കുന്നതാണ്. 185 സീറ്റുകളുള്ള വിഐപി ലോഞ്ചും തയാറാക്കിയിട്ടുണ്ട്. ഡോൾബി 7.1 സറൗണ്ട് സൗമ്ടിൽ ഏറ്റവും നൂതനമായ സിനിമ അനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് കമ്പനി പറഞ്ഞു. അസ്സീമ മാളിൽ 13 സക്രീനുകളും കൂടെ ആരംഭിച്ചതോടെ രാജ്യത്തെ 10 ഇടങ്ങളിലായി കമ്പനിയ്ക്ക് ആകെ 69 സ്ക്രീനുകളായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News