പ്രവാസികളെ മാറ്റി പകരം സ്വദേശികളെ നിയമിക്കണമെന്ന് കുവൈത്ത് മുനസിപ്പാലിറ്റിയോട് സിഎസ്‍സി

  • 07/12/2021

കുവൈത്ത് സിറ്റി: വിവിധ സ്ഥാനങ്ങളിലായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 58 പ്രവാസികളെ മാറ്റി പകരം കുവൈത്തികളെ നിയമിക്കണമെന്ന് കുവൈത്ത് മുനസിപ്പാലിറ്റിയോട് അഭ്യർത്ഥിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ. അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ക്ലോസിന് കീഴിലുള്ള 26 ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് സ്വദേശിവത്കരണം നടപ്പാക്കണമെന്നുള്ള ആവശ്യം ഉയർന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് സിവിൽ സർവ്വീസ് കമ്മീഷനിലെ പൊസിഷൻസ് ബാങ്കിം​ഗ് ആൻഡ് ബജറ്റ് ഡയറക്ടർ ഐഷ അൽ മുത്വാ മുനസിപ്പാലിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.

‌11/2017ലെ കുവൈത്തിവത്കരണ നയം പ്രകാരം നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിൽ പറയുന്നത്. കുവൈത്തിവത്കരണം നടപ്പിലാക്കുന്നതിനുള്ള അഞ്ചാം വർഷമായ 2022/2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിനെക്കുറിച്ചും കുവൈത്ത് ഇതര ജീവനക്കാർക്കുള്ള കരാറുകളുടെ നിലവിലെ ശതമാനത്തെക്കുറിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ ഒരു പഠനം തയ്യാറാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News