റോഡുകളിലെ ഗതാഗതകുരുക്ക്; പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കാനൊരുങ്ങുന്നു.

  • 07/12/2021

കുവൈത്ത് സിറ്റി: ട്രാഫിക്ക് വിഭാ​ഗത്തിലെ നേതൃത്വങ്ങൾ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫിന്റെ അധ്യക്ഷതയിൽ മന്ത്രാലയ ഹെഡ്ക്വാർട്ടേഴ്സിൽ യോ​ഗം ചേർന്നു. പ്രധാനമായും റോഡുകളിലെ തിരക്കും ഗതാഗത സാന്ദ്രതയും കുറയ്ക്കുന്നതിനെ കുറിച്ചുള്ള നിർദേശങ്ങളാണ് ചർച്ച ചെയ്തത്. പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള സംവിധാനം സംബന്ധിച്ചുള്ള ചില പഠനങ്ങളും മന്ത്രിതല തീരുമാനങ്ങളും അധികൃതർ ചർച്ച ചെയ്തു.

ഏറ്റവും മികച്ച ട്രാഫിക്ക് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് ​ഗവേഷണവും പഠനങ്ങളും നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി പറഞ്ഞു. ഗതാഗത പ്രശ്‌നം കുറയ്‌ക്കുന്ന പഠനങ്ങളും പദ്ധതികളും നടപ്പിലാക്കാൻ സഹായിക്കുന്ന നിരവധി നിരീക്ഷണങ്ങളും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ഡ്രൈവർമാരുടെ സുരക്ഷയും റോഡുകളിലെ സുഗമമായ ഗതാഗതവും ലക്ഷ്യമിട്ടുള്ള ട്രാഫിക് പ്ലാൻ നടപ്പാക്കുന്നതിൽ ട്രാഫിക് പൊലീസിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി അൽ നവാഫ് നന്ദി പറഞ്ഞു.

വിദേശികളുടെ  ഡ്രൈവിങ് ലൈസൻസ് മാൻ പവറുമായി ബന്ധിപ്പിക്കുന്നത് സംബന്ധമായ ഏകോപനത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മാൻപവർ അതോറിറ്റിയും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള ഏകോപനം ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം വഴിയായിരിക്കും നടപ്പിലാക്കുക. 

ഇതോടെ ട്രാഫിക് വകുപ്പില്‍  ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ വിദേശികളുടെ തൊഴില്‍ സ്റ്റാറ്റസും ശമ്പളവും ഉധ്യോഗസ്ഥന് പരിശോധിക്കുവാന്‍ സാധിക്കും. നേരത്തെ വിദേശികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു. പ്രതിമാസം 600 ദിനാർ ശമ്പളം ഉൾപ്പെടെ വിവിധ നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രമേ ഇപ്പോള്‍ ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ സ്വീകരിക്കുകയുള്ളൂ. 

പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, നിലവിൽ  ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരുടെ സാലറി പരിശോധിക്കുമെന്നും, ശമ്പള വ്യവസ്ഥ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പിൻവലിക്കും, അംഗീകരിച്ച തൊഴിൽ ഗ്രേഡുകൾ ഇല്ലാത്തവരുടെയും, ആദ്യ  ജോലി 600 ദിനാർ ശമ്പളവും യൂണിവേഴ്സിറ്റി യോഗ്യതയും ഉള്ളതിനാൽ ലഭിച്ച ലൈസൻസ്  കുറഞ്ഞ  ശമ്പളത്തോടെ മറ്റൊരു ജോലിയിലേക്ക് മാറിയാലും ലൈസൻസ് റാദ്ധാക്കും തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ട് വന്നത്  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News