സർക്കാരിന്റെ തുടർച്ചയായ ആഹ്വാനം; ബൂസ്റ്റർ ഡോസ് വാക്സിനേഷന് തിരക്കേറി

  • 07/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ‍് വകഭേദം ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ എല്ലാവരും സ്വീകരിക്കണെന്ന് നിരവധി വട്ടം സർക്കാർ ആഹ്വാനം ചെയ്തിരുന്നു. ഇപ്പോൾ മൂന്നാ ഡോസ് സ്വീകരിക്കാൻ ആളുകൾ കൂടുതലായി എത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇന്നലെ മിഷറഫ് ​ഗ്രൗണ്ടിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ നൂറുകണക്കിന് പേരാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാനായി എത്തിയത്.

അതേസമയം, രാജ്യത്തെ കൊവി‍ഡ് സാഹചര്യം ബന്ധപ്പെട്ട അധികൃതർ ഇന്നലെയും വിശദമായി നിരീക്ഷിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുൻകരുതൽ നടപടികൾ തുടരുന്നുമുണ്ട്. അതേസമയം, ചില രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തിയെങ്കിലും കുവൈത്തിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്‌തമാക്കി.  കുവൈത്തിൽ ആകെ നാല് മരണങ്ങൾ മാത്രമാണ് കൊവിഡ് മൂലം നവംബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒക്ടോബറിൽ 12 മരണങ്ങൾ സംഭവിച്ചപ്പോൾ സെപ്റ്റംബറിൽ 30 പേരും മരണത്തിന് കീഴടങ്ങി. ഓ​ഗസ്റ്റിൽ 99 പേർക്കായിരുന്നു ജീവൻ നഷ്ടമായത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News