ഇന്ത്യൻ സർവീസുകൾ ഖത്തർ എയർവേസ് പുനരാരംഭിക്കുന്നു ​

  • 13/05/2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് ഖത്തര്‍ എയര്‍വേസ് വിമാന സര്‍വീസ് ആരംഭിക്കുന്നു. കോവിഡിന്‍റെ പശ്​ചാത്തലത്തിൽ നിർത്തിവെച്ച വിമാനസർവീസുകൾ മേയ്​ 17 മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യയിലേക്കുള്ള സർവീസുകൾ ​ ഖത്തർ എയർവേസ് തുടങ്ങുന്നത് ​. തുടക്കത്തില്‍ 25 ശതമാനം ആഭ്യന്തര വിമാനസർവീസുകളാണ്​ ഇന്ത്യ തുടങ്ങുന്നത്​. ഇന്ത്യയിലേക്ക് നിര്‍ത്തിവെച്ച സര്‍വീസുകള്‍ മേയ്​ മാസത്തിൽ തന്നെ പുനരാംരംഭിക്കുമെന്ന്​ ഖത്തര്‍ എയർവേസ് ട്വിറ്ററിൽ അറിയിച്ചു. സര്‍വീസുകള്‍ മെയ് 26 മുതല്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കുവൈത്തില്‍ നിന്നുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

Related News