2020ൽ കുവൈത്തിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു; കണക്കുകൾ പുറത്ത് വിട്ട് പബ്ലിക്ക് പ്രോസിക്യൂഷൻ

  • 07/12/2021

കുവൈത്ത് സിറ്റി: 2020ൽ രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതായി പബ്ലിക്ക് പ്രോസിക്യൂഷന്റെ കണക്കുകൾ. എന്നാൽ, വാണിജ്യ വഞ്ചന കേസുകളുടെ കാര്യത്തിൽ മാത്രം വന്നിട്ടില്ല. 2020ൽ ഇത്തരം കേസുകളിൽ 54 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. വിവിധതരം കുറ്റകൃത്യങ്ങളുടെ എണ്ണം 2019ലെ 6,624 കേസുകളിൽ നിന്ന് 2020ൽ 5,473 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ, വാണിജ്യ വഞ്ചന കേസുകൾ ഇരട്ടിയായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2019ൽ 3,974 വാണിജ്യ വഞ്ചന കേസുകൾ മാത്രമായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, 2020ൽ ഇത് 6,136 ആയി ഉയർന്നു. അതേസമയം, കൊലപാതകങ്ങളും ആക്രമണങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ കുറവുണ്ട്. 2019ൽ ഇത്തരം 559 കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2020ൽ അത് 465 കേസുകളായി കുറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ വരെ കുറവ് പ്രകടമാണ്. 2019ൽ 2357 കേസുകൾ ഉണ്ടായിരുന്നപ്പോൾ 2020ൽ അത് 1825 കേസുകളായി കുറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News