ഇന്ത്യൻ അംബാസിഡര്‍ സിബി ജോർജ്ജ് കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി മേധാവിയെ സന്ദര്‍ശിച്ചു.

  • 07/12/2021

കുവൈത്ത് സിറ്റി :ഇന്ത്യൻ അംബാസിഡര്‍ സിബി ജോർജ്ജ്  കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി  മാനേജിംഗ് ഡയറക്ടർ  ഗാനം  അൽ ഗനൈമാനുമായി കൂടിക്കാഴ്ച നടത്തി .  ഇന്ത്യൻ എംബസി മുതിര്‍ന്ന ഉദ്യോഗസ്ഥരായ  സ്മിതാ പാട്ടീൽ,  ഡോ.വിനോദ് ഗെയ്ക്വാദ് എന്നിവരും കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരും  ചര്‍ച്ചയില്‍ പങ്കെടുത്തു.ഇന്ത്യയിൽ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റിയുടെ നിക്ഷേപങ്ങളെക്കുറിച്ചും  നിക്ഷേപങ്ങള്‍  വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും  ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

Related News