പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പഠിക്കാന്‍ വിളിച്ചു വരുത്തി പ്രിൻസിപ്പാള്‍ പീഡിപ്പിച്ചു; പരാതിയുമായി 17 വിദ്യാ‍‍ത്ഥിനികൾ

  • 07/12/2021

ലക്നൗ: ഉത്തര്‍പ്രദേശില്‍ മയക്കുമരുന്ന് നൽകി പ്രിൻസിപ്പാളും സഹായിയും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന പരാതിയുമായി 17 പത്താം ക്ലാസ് വിദ്യാ‍‍ത്ഥിനികൾ. മുസഫ‍ർന​ഗറിലെ വിദ്യാ‍‍ത്ഥിനികളാണ് സ്കൂൾ പ്രിൻസിപ്പാളിനും അസോസിയേറ്റിനുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം പ്രാക്ടിക്കൽ പരീക്ഷയുണ്ടെന്നും അതിന് പഠിപ്പിക്കാനാണെന്നും പറഞ്ഞ് പ്രിൻസിപ്പാള്‍ വിദ്യാ‍‍ത്ഥിനികളോട് രാത്രിയിൽ സ്കൂളിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. 

നവംബ‍ർ 18നാണ് സംഭവം നടന്നതെന്ന് ഉത്ത‍പ്ര​ദേശ് പൊലീസ് പറഞ്ഞു. പ്രാക്ടിക്കൾ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വേണ്ടി വിദ്യാ‍‍ത്ഥിനികളോട് സ്കൂളിൽ തുടരാൻ വേണ്ടി പിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികൾ സ്കൂളിൽ കഴിഞ്ഞു. ശേഷം കുട്ടികൾ കിച്ഡി ഉണ്ടാക്കി. എന്നാൽ ഇത് പൂർണ്ണമായും വെന്തില്ലെന്ന് പറഞ്ഞ പ്രിൻസിപ്പാള്‍, സ്വയം കിച്ഡി പാകം ചെയ്ത് കുട്ടികൾക്ക് നൽകി. ഇത് കഴിച്ച വിദ്യാ‍‍ത്ഥിനികൾക്ക് ബോധം നഷ്ടമാകുകയായിരുന്നു. തുട‍ന്ന് ഇയാൾ കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന പരാതി. 29 കുട്ടികളുള്ള ക്ലാസിൽ പെൺകുട്ടികളെ മാത്രമാണ് പ്രാക്ടിക്കൽ തയ്യാറെടുപ്പിനായി പിടിച്ചുനി‍‌‍ർത്തിയത്. 

കുട്ടികളുടെ പരാതിയിൽ എഫ്ഐആ‍ രജിസ്റ്റ‍ർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ അഞ്ചം​ഗ സംഘത്തെ നിയോ​ഗിച്ചു. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവം പുറത്ത് പറയാതിരിക്കാൻ തങ്ങൾക്ക് മേൽ സമ്മ‍‍ർദ്ദം ചെലുത്തിയെന്നും പെൺകുട്ടികൾ പറഞ്ഞു. വിദ്യാ‍‍ത്ഥിനികൾ പറഞ്ഞതനുസരിച്ച് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും പൊലീസ് അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നും പിന്നീട് സ്ഥലം എംഎൽഎ ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തതെന്നും രക്ഷിതാക്കൾ പറഞ്ഞു.  സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെന്റ് ചെയ്തതായി മുസാഫ‍ര്‍ ന​ഗ‍ര്‍ പൊലീസ് ചീഫ് അഭിഷേക് യാദവ് അറിയിച്ചു. 

Related News