4,500 ദിനാർ കൈപ്പറ്റിയെ ശേഷം പ്രവാസി കോൺട്രാക്ടർ മുങ്ങി

  • 07/12/2021

കുവൈത്ത് സിറ്റി: ഒരു പ്രവാസി  കോൺട്രാക്ടർക്കെതിരെ അഹമ്മദി ​ഗവർണറേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി കുവൈത്തി പൗരൻ. വഫ്ര പ്രദേശത്തെ തന്റെ ഫാമിൽ ചില വൈദ്യുതി, സാനിറ്ററി, നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു ബം​ഗ്ലാദേശി കോൺട്രാക്ടർക്ക് 4,500 ദിനാർ നൽകിയിരുന്നു.

എന്നാൽ, പണം കൈപ്പറ്റിയ ശേഷം കോൺട്രാക്ടർ ഒരു ജോലി പോലും ചെയ്തില്ലെന്നും ഇപ്പോൾ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലെന്നും പരാതിയിൽ പറയുന്നു. കോൺട്രാക്ടറിന്റെ മൊബൈൽ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ കുവൈത്തി പൗരൻ ഉദ്യോ​ഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ഈ നമ്പറിൽ ഇപ്പോൾ ബന്ധപ്പെടുമ്പോൾ നോട്ട് റീച്ചബിൾ എന്നാണ് അറിയിപ്പ് ലഭിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അധികൃതർ അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News