കൊവിഡ് പ്രതിസന്ധികൾക്കിടയിലും മികച്ച നേട്ടങ്ങളുമായി കുവൈത്തിലെ കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ

  • 07/12/2021

കുവൈത്ത് സിറ്റി: കൊവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ മൂലം ലോകമെമ്പാടുമുള്ള ഭൂരിഭാഗം കമ്പനികളും വലിയ നഷ്ടം നേരിട്ട സമയത്തും നേട്ടമുണ്ടാക്കി സഹകരണ സൊസൈറ്റികൾ. ഇതിനൊപ്പം ഭക്ഷ്യ, ഉപഭോക്തൃ കേന്ദ്ര വിപണികളും മഹാമാരിയുടെ വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്ന് നേട്ടമുണ്ടാക്കി. വളരെ ഉയർന്ന നിലയിലുള്ള വിൽപ്പനയാണ് സഹകരണ സൊസൈറ്റികൾക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 68 സഹകരണ സൊസൈറ്റികൾക്കായി 270 ബ്രാഞ്ചുകളാണ് ഉള്ളത്.

ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്ത് ബാങ്കുകൾ പ്രഖ്യാപിച്ച ലാഭത്തിന്റെ 1.6 മടങ്ങ് തുല്യമായ തുകയിൽ, അതായത്, 624.4 മില്യൺ ദിനാറിന്റെ പ്രതിവർഷ വിൽപ്പന നടന്നതായണ് കണക്കുകൾ. ലിസ്റ്റ് ചെയ്ത 158 കമ്പനികൾ ഏകദേശം 800 ബില്യൺ ലാഭമായും ലഭിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ വാർഷിക വിൽപ്പന ഒരു ബില്യൺ ദിനാറിനെ സമീപിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ  പണമൊഴുക്ക് ഏകദേശം 400 മില്യൺ വരെയെത്തി. ഇതോടെ സഹകരണ സൊസൈറ്റികൾ ഒരു പ്രധാന സാമ്പത്തിക, നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നാക്കി മാറിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News