സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; കുവൈത്തിൽ പ്രവാസിക്ക് വധശിക്ഷ

  • 07/12/2021

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഏഷ്യക്കാരനായ പ്രവാസിയുടെ വധശിക്ഷ കാസേഷൻ കോടതി ശരിവെച്ചു. സാമ്പത്തിക തർക്കങ്ങളെ തുടർന്നായിരുന്നു കൊലപാതകം. പണത്തെ ചൊല്ലി ഷുവൈക്കിലെ ഒരു വെയർ ഹൗസിൽ വച്ചാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയതെന്നാണ് കേസ് ഫലയിൽ പറയുന്നത്. തർക്കത്തിനിടയിൽ പ്രതി സുഹൃത്തിനെ അടിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു.

ഇങ്ങനെ തള്ളിയപ്പോഴുള്ള വീഴ്ചയിൽ തലയിടിച്ച് വീണാണ് സുഹൃത്ത് മരണപ്പെട്ടത്. കുറ്റകൃത്യത്തിന് ശേഷം പ്രതി ഒളിച്ചോ‌ടുകും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന്  വിധിച്ചാണ് ക്രിമിനൽ കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേത്തുടർന്ന് പ്രതി അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഇപ്പോൾ വധശിക്ഷ ശരിവെച്ചിരിക്കുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News