കുവൈത്തിലെയും ഖത്തറിലെയും ബാങ്കുകളിലെ വായ്പകളുടെ ഗുണനിലവാരം മികച്ചതെന്ന് മുഡീസ്

  • 08/12/2021

കുവൈത്ത് സിറ്റി: മേഖലയിലെ സാമ്പത്തിക വീണ്ടെടുപ്പും ഉയർന്ന എണ്ണവിലയും കാരണം അടുത്ത 12 മുതൽ 18 വരെ മാസങ്ങളിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ബാങ്കുകളുടെ കാഴ്ചപ്പാട് സുസ്ഥിരമാണെന്ന് ക്രെഡിറ്റ് റേറ്റിം​ഗ് ഏജൻസിയായ മൂഡീസ്. സർക്കാരിനും അനുബന്ധ സ്ഥാപനങ്ങൾക്കുമുള്ള ഭീമമായ വായ്പകൾ കാരണം കുവൈത്തിലെയും ഖത്തറിലെയും ബാങ്കുകളിലെ വായ്പകളുടെ ഗുണനിലവാരം മികച്ചവയാളെന്നും മുഡീസ് അഭിപ്രായപ്പെട്ടു. 

പ്രതിസന്ധി ഘട്ടങ്ങളിലെ ​ഗൽഫിലെ സർക്കാരുകൾ ബാങ്കുളെ പിന്തുണയ്ക്കുന്നതിന് താത്പര്യം കാണിക്കുന്നുണ്ട്. കുവൈത്ത്, സൗദി, ഖത്തർ ബാങ്കുകൾക്ക് പ്രതിസന്ധി ഉണ്ടാകുമ്പോൾ പിന്തുണയ്ക്കാനുള്ള ഗൾഫ് സർക്കാരുകളുടെ സന്നദ്ധത മേഖലയിലെ ബാങ്കുകളുടെ ദീർഘകാല ക്രെഡിറ്റ് റേറ്റിംഗുകൾ വർധിപ്പിക്കുമെന്നും മൂഡീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 2021 വരെയുള്ള കണ്കുകളിൽ കുവൈത്ത് ബാങ്കിം​ഗ് സംവിധാനത്തിന്റെ ആകെ ആസ്തി 248 ബില്യൺ ‍ഡോളറാണ്. ​ഗൾഫിൽ ഇക്കാര്യത്തിൽ കുവൈത്ത് നാലാം സ്ഥാനത്താണ്. 873 ബില്യൺ ‍‍‍ഡോളറുമായി യുഎഇയാണ് ഒന്നാമത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News