സൽവയിൽ വ്യാജ മദ്യ ഫാക്ടറി, 1099 ബോട്ടിൽ മദ്യം പിടികൂടി ; രണ്ട് സ്ത്രീകൾ ഉൾപ്പടെ നാല് പ്രവാസികൾ പിടിയിൽ

  • 08/12/2021

കുവൈത്ത് സിറ്റി: സാൽവ മേഖലയിലെ ഏറ്റവും വലിയ പ്രാദേശിക മദ്യനിർമ്മാണ കേന്ദ്രങ്ങളിലൊന്നിൽ റെയ്ഡ് നടത്തി പൊതു സുരക്ഷാ വിഭാഗം. പബ്ലിക്ക് സെക്യൂരിട്ടി അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ അലിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് ഏഷ്യക്കാരാണ് മദ്യ നിർമ്മാണ കേന്ദ്രം നടത്തിയിരുന്നത്.

ഏഴ് പ്ലാസ്റ്റിക്ക് ബോട്ടിലുകൾ വീതം അടങ്ങുന്ന 157 ബാഗുകൾ ഇവിടെ നിന്ന് പിടിച്ചെടുത്തു. ആകെ 1099 ബോട്ടിലുകൾ, മൂന്ന് വലിയ മെഷീനുകൾ, മദ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 161 ബാരൽ തുടങ്ങിയവയും കണ്ടെടുത്തു. അറസ്റ്റിലായത് രണ്ട് നേപ്പാളീസ് പൗരന്മാർ ആണെന്നും സ്ത്രീകളുടെ കൈവശം  താമസ  രേഖകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News