ലോകത്തെ ഏറ്റവും തിരക്കേറിയ ന​ഗരമായി ലണ്ടൻ; കുവൈത്തിന് 998-ാം റാങ്ക്

  • 09/12/2021

കുവൈത്ത് സിറ്റി: കൊവി‍‍ഡ് പ്രതിസന്ധിയിൽ ഏർപ്പെ‌ടുത്തിയ ലോക്ക്ഡൗണിന് ശേഷം ലോകത്തെ ട്രാഫിക്ക് വീണ്ടും സജീവമായതോടെ ഏറ്റവും തിരക്കേറിയ ന​ഗരമായി മാറി ലണ്ടൻ. കഴിഞ്ഞ വർഷം 16-ാം സ്ഥാനത്തായിരുന്നു ലണ്ടൻ. അമേരിക്കയിലെ ട്രാൻസ്പോർട്ടേഷൻ അനാലിസിസ് കമ്പനിയായ എൻ‍റിക്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 50 രാജ്യങ്ങളിലെ 1,000 ന​ഗരങ്ങളെ കുറിച്ച് നടത്തിയ പഠനത്തിൽ ഏറ്റവും മോശം ട്രാഫിക്കാണ് ലണ്ടനിൽ രേഖപ്പെടുത്തിയതെന്ന് ബ്ലൂംബർ​ഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പാരീസ്, ബ്രസൽസ്, മോസ്കോ, ന്യൂയോർക്ക് തുടങ്ങിയ രാജ്യങ്ങളാണ് ലണ്ടന് പിന്നാലെയുള്ള സ്ഥാനങ്ങളിൽ എത്തിയത്. കുവൈത്ത് സിറ്റി 998-ാം സ്ഥാനത്താണ് എത്തിയത്. 2020ൽ കുവൈത്ത് സിറ്റി 456-ാം സ്ഥാനത്തായിരുന്നു. ന​ഗരങ്ങളിലെ ​ഗതാ​ഗതം സാധാരണ നിലയിലേക്ക് എത്തിയതായി പഠനം പറയുന്നു. മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് പ്രധാനപ്പെട്ട ന​ഗരങ്ങൾ മാറിക്കഴിഞ്ഞു. എന്നാൽ, 2019മായി താരതമ്യം ചെയ്യുമ്പോൾ ലോകമെമ്പാടുമുള്ള ഗതാഗതം കുറവ് തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News