കുവൈത്തിൽ പ്രവാസി സ്ത്രീ വീട്ടിൽ പ്രസവിച്ചു; ശിശു മരിച്ചതോടെ ഫ്രിഡ്ജിൽ സൂക്ഷിച്ചു.

  • 09/12/2021

കുവൈത്ത് സിറ്റി: പ്രവാസിയായ സ്ത്രീ വീട്ടിൽ പ്രസവിച്ചത് സംബന്ധിച്ച് സുരക്ഷാ വിഭാ​ഗം അധികൃതർ അന്വേഷണം ആരംഭിച്ചു. ഫിന്റാസിലെ അപ്പാർട്ട്മെന്റിൽ വച്ച് പ്രസവിച്ച ഈജിപ്ഷ്യൻ  സ്ത്രീയുടെ ശിശു മരണപ്പെട്ടിരുന്നു. ഇതോടെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാതെ നവജാത ശിശുവിനെ ഭർത്താവിന്റെ സമ്മതത്തോടെ റെഫ്രിജറേറ്ററിനുള്ളിൽ  വയ്ച്ചു. പ്രസവത്തിന് ശേഷം സ്ത്രീയ്ക്ക് ക്ഷീണം തോന്നിയതോടെ ഭർത്താവ് മെഡിക്കൽ എമർജൻസിയിൽ വിവരം അറിയിക്കുകയായിരുന്നു. 

വിവരം ലഭിച്ചത് അനുസരിച്ച് അപ്പാർട്ട്മെന്റിൽ എത്തുമ്പോൾ റഫ്രജററേറ്ററിന് ഉള്ളിൽ നവജാത ശിശുവിനെ കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജനിച്ചപ്പോൾ തന്നെ ശിശു മരണപ്പെട്ടതാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നുമാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിനായി ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News