ഒമിക്രോൺ ; കുവൈറ്റ് വിമാനത്താവള നടപടിക്രമങ്ങളിൽ മാറ്റമില്ലെന്ന് അറിയിപ്പ്

  • 09/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവള നടപടി ക്രമങ്ങളിൽ മാറ്റങ്ങളിലെന്ന് അറിയിപ്പ്. രാജ്യത്ത് എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. കൃത്യമായി എല്ലാ നടപടിക്രമങ്ങളും ആരോ​ഗ്യ മുൻകരുതലുകളും പാലിക്കുന്നുണ്ട്. ആരോ​ഗ്യ വിഭാ​​ഗവുമായി തുടർച്ചയായി ബന്ധപ്പെട്ട് കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. പുതിയ നിർദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. കുവൈത്തിലെത്തിയ യാത്രക്കാരനിൽ ആദ്യ പരിശോധയിൽ നെ​ഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ പിസിആർ പരിശോധനയിൽ പോസിറ്റീവ് ആവുകയായിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും നെ​ഗറ്റീവ് പിസിആർ ഫലവുമായുമാണ് യാത്രക്കാരൻ എത്തിയത്. രാജ്യത്ത് എത്തിയ ശേഷം ഇദ്ദേഹത്തെ ക്വാറന്റീനിൽ ആക്കിയിരുന്നതായും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News