കുവൈത്തിലെ അശ്വാരൂഡ സേനയുടെ പട്രോളിം​ഗ്; പ്രത്യേക ട്രാക്ക് അനുവദിക്കണമെന്ന് ആവശ്യം

  • 09/12/2021

കുവൈത്ത് സിറ്റി: സുരക്ഷാ ക്യാമ്പയിനുകളുടെ ഭാ​ഗമായി രാജ്യത്തെ അശ്വാരൂഡ സേനയുടെ പട്രോളിം​ഗ് ആരംഭിച്ചിരുന്നു. സൗഖ് അൽ മുബാറക്കിയ പ്രദേശത്ത് രണ്ട് കുതിരകളിലായാണ് പട്രോളി​ഗ് നടത്തിയത്. അശ്വാരൂഡ സേന പട്രോളി​ഗ് നടത്തുമ്പോൾ കുതിരകൾക്ക് പിന്നിലായി ഒരു തൊഴിലാളിയെ നിയോ​ഗിച്ചിരുന്നു, കുതിരകളുടെ വിസർജ്ജനം മാറ്റുന്നതിനെ വേണ്ടിയായിരുന്നു ഇത്.  സോഷ്യൽ മീഡിയയിൽ ഇത് ഏറെ വിമർശനങ്ങൾ ഉയർത്തി. 

ഈ രീതി വളരെ പ്രാകൃതമാണെന്ന പ്രതികരണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിട്ടുള്ളത്. കുതിരപ്പടയ്ക്ക് പ്രത്യേക ട്രാക്കുകൾ അനുവദിക്കുക അല്ലെങ്കിൽ ചില വിനോദസഞ്ചാര സ്ഥലങ്ങളിലേതെന്ന പോലെ പ്രത്യേക "ഡയപ്പറുകൾ" ഉപയോഗിക്കുക എന്നീ അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News