കുവൈത്തിലെ ആദ്യത്തെ ഒമിക്രോൺ വന്ന വഴിയും, തുടർ നടപടികളും

  • 09/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവി‍ഡ് വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നായി കുവൈത്തും. കഴിഞ്ഞ ദിവസമാണ്  രാജ്യത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചത്. നേരത്തെ, ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ ഒരു യൂറോപ്യൻ യാത്രക്കാരനിലാണ് വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. ഇദ്ദേഹം രണ്ട് വാക്‌സിനും എടുത്തിരുന്നു, കൂടാതെ PCR നെഗറ്റീവും ആയിരുന്നു, കുവൈത്തിലെത്തിയതിനുശേഷമുള്ള PCR ടെസ്റ്റിലാണ് പോസിറ്റീവ് ആയത് , തുടർന്നാണ്  ഒമിക്രോൺ ടെസ്റ്റിൽ സ്ഥിരീകരിച്ചത് .  ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. 

കുവൈത്തിലെ നടപടിക്രമങ്ങൾ 

01- പുതിയ മ്യൂട്ടന്റ് "ഒമിക്രോൺ" ബാധിച്ചതായി കണ്ടെത്തിയ യൂറോപ്യൻ രോഗി, നെഗറ്റീവ് പിസിആർ പരിശോധനയിൽ രാജ്യത്ത് എത്തി.

02- ആഫ്രിക്കൻ രാജ്യത്ത് നിന്ന് വന്നതിനാൽ കുവൈത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഒരു പുതിയ പരിശോധന നടത്തി.

03- കുവൈറ്റിലെ ആദ്യ ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു

04- "ഒമിക്രോൺ" വ്യാപകമായ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കെതിരെ സ്വീകരിച്ച കർശനമായ നടപടികളുടെ ഭാഗമായി അദ്ദേഹത്തിനെ വീണ്ടും പരിശോധനയ്ക്ക് അയച്ചു 

05- ടെസ്റ്റിനുശേഷം  ശേഷം, രണ്ടാമത്തെ ഫലം പോസിറ്റീവ് ആയി

06- രോഗി ആരുമായും സമ്പർക്കം പുലർത്തിയിരുന്നില്ല, അദ്ദേഹത്തിന്റെ ആരോഗ്യനില സ്ഥിരമാണ്, രോഗലക്ഷണങ്ങൾ വളരെ കുറവുമാണ് 

07- പിന്തുടരുന്ന ആരോഗ്യ നിയന്ത്രണങ്ങൾക്കനുസൃതമായി അദ്ദേഹത്തെ ഉടനടി ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു 

അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ച ആൾക്ക് രാജ്യത്ത് ആരുമായും സമ്പർക്കം ഇല്ലെന്ന് ആരോ​ഗ്യ വിഭാ​ഗം അധികൃതർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചതെന്നും അവർ അറിയിച്ചു. കൊവിഡ് വകഭേദങ്ങളെ ഉണ്ടോയെന്ന് അറിയാൻ കൃത്യമായി ജനിതക പരിശോധന നടത്തുന്നത് തുടരുന്നുമുണ്ട്. 

ഒമിക്രോണിനെതിരെ വാക്സിൻ ഇപ്പോഴും ഫലപ്രദമാണെന്ന് കാണിക്കുന്ന  പഠനങ്ങളുണ്ടെന്ന് അൽ-സയീദ് ട്വിറ്ററിലെ തന്റെ അക്കൗണ്ടിലൂടെ ചൂണ്ടിക്കാട്ടി,  ഒമിക്രോണിനെതിരെ, ഫലപ്രാപ്തി ഉറപ്പാക്കാൻ ബൂസ്റ്റർ ഡോസ് പ്രധാനമാണെന്ന് വാക്‌സിൻ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽ സഈദ് പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News