അംഗാറയില്‍ തീപിടുത്തം

  • 09/12/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ  അംഗാറയിലുണ്ടായ  തീപിടുത്തം നിയന്ത്രിച്ചതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. ഇന്ന് വൈകീട്ടാണ് പാക്കേജിംഗ് ഫാക്ടറിയിലെ ഗോഡൗണില്‍ അഗ്നിബാധയുണ്ടായത്. ഗോഡൗണില്‍ കുടുങ്ങിയ ജോലിക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. 3,000 ചതുരശ്ര മീറ്റർ വലിപ്പം വരുന്ന ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കാൻ നിരവധി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. 

തീ വ്യാപിക്കുന്നതിന് മുമ്ബ് തന്നെ നിയന്ത്രണവിധേയമാക്കിയാതിനാല്‍ വന്‍ ദുരന്തമാണ്  ഒഴിവായത്. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല.അപകടത്തെക്കുറിച്ച് ഉടനടി അന്വേഷണം ആരംഭിച്ചതായും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News