ഇന്ത്യ കുവൈത്ത് അറുപതാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നമസ്‌തേ കുവൈത്ത് സംഘടിപ്പിച്ചു

  • 09/12/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍   നമസ്‌തേ കുവൈത്ത് സംഘടിപ്പിച്ചു.  ഇന്ത്യ കുവൈത്ത് നയതന്ത്രബന്ധത്തിന്‍റെ  60 വര്‍ഷം ആഘോഷിക്കുന്നതിന്‍റെ  ഭാഗമായാണ് കുവൈറ്റ് നാഷണൽ മ്യൂസിയത്തിൽ കലാ പരിപാടി സംഘടിപ്പിച്ചത്. ഫെസ്റ്റിവൽ നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ. ബാദർ അൽ ദുവൈഷും ഇന്ത്യൻ അംബാസഡർ സിബി ജോർജും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണ് ഇന്ത്യയും കുവൈത്തുമായുള്ളത്. അറുപതാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് എംബസി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു. സൃഷ്ടി സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികള്‍ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു. പ്രശസ്ത കുവൈറ്റ് ഗായകൻ മുബാറക് അൽ റഷീദിന്‍റെ നേതൃത്വത്തില്‍ സംഗീത സായാഹ്നവും കുവൈറ്റ് യോഗ മീറ്റ് അവതരിപ്പിച്ച അഡ്വാൻസ്ഡ് വിന്യാസ യോഗയും ധോൽ ബീറ്റ്‌സ് ഭാംഗ്രാ ബോയ്‌സിന്‍റെ പഞ്ചാബി ഡാന്‍സും പരിപാടിക്ക് മികവേറി. കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തെ തുടര്‍ന്ന് രണ്ടാം ദിവസത്തെ പരിപാടി റദ്ദാക്കി.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News