അഗ്നി പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 25 സ്ഥാപനങ്ങൾ പൂട്ടിച്ചു

  • 10/12/2021

കുവൈത്ത് സിറ്റി: അഗ്നി പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതിനാൽ ക്യാപിറ്റൽ, ഹവല്ലി  ​ഗവർണറേറ്റുകളിലായി 25 സ്ഥാപനങ്ങൾ പൂട്ടിച്ചതായി പബ്ലിക്ക് ഫയർ സർവീസ് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാ​ഗം അറിയിച്ചു. ഫയർ ബ്രി​ഗേഡ് ചീഫ് ജനറൽ ലഫ്റ്റനന്റ് ജനറൽ ഖാലിദ് റഖാൻ അൽ മക്രാദിന്റെ തീരുമാനപ്രകാരമാണ് നടപടി. നിയമലംഘനങ്ങൾ മാറ്റാനും സുരക്ഷാ ക്രമീകരണങ്ങൾ ശരിയാക്കുന്നകിനും ഈ സ്ഥാപനങ്ങൾ സമയം അനുവദിച്ചിരുന്നു.

എന്നാൽ, ഈ സമയപരിധി അവസാനിച്ചിട്ടും അഗ്നി പ്രതിരോധ സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കാത്ത സാഹചര്യത്തിലാണ് പ്രിവൻഷൻ സെക്ടറിലെ ഇൻസ്പെക്ഷൻ ടീമുകൾ നടപടികൾ സ്വീകരിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ ​ഗവർണറേറ്റുകളിലും ഇൻസ്പെക്ഷൻ ടീമുകൾ പരിശോധനകൾ തുടരുന്നുണ്ടെന്ന്  പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാ​ഗം അറിയിച്ചു. എന്തെങ്കിലും നിയമലംഘനങ്ങൾ അല്ലെങ്കിൽ സുരക്ഷിതത്വ കുറവ് ശ്രദ്ധയിൽപ്പെട്ടാൽ 65914431 എന്ന നമ്പറിൽ ബന്ധപ്പെടാം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News