ഒമിക്രോൺ; കുവൈത്തിൽ കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 20000 പേർ

  • 10/12/2021

കുവൈത്ത് സിറ്റി: രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ച് 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ എണ്ണം ഇരട്ടിയായി. പൗരന്മാരുടെയും താമസക്കാരുടെയും വലിയ നിര തന്നൊണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ കാണാൻ കഴിയുന്നത്. ഒരാൾക്ക് ഏഴ് മിനിറ്റിൽ കൂടുതൽ വാക്സലിൻ നൽകാൻ എടുക്കില്ല. വൈറസ് ബാധയിൽ നിന്ന് രക്ഷനേടുന്നതിൽ വാക്സിനുള്ള പ്രാധാന്യത്തെ കുറിച്ച് കൂടുതൽ വിശ്വാസമായെന്നുള്ള പ്രതികരണമാണ് പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും ലഭിക്കുന്നത്.

അതേസമയം, ഡിസംബർ അഞ്ച് മുതൽ ഇന്നലെ വരെ പൗരന്മാരും താമസക്കാരുമായി 20,000ത്തിൽ അധികം പേർ മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ബൂസ്റ്റർ ഡോസ്  സ്വീകരിച്ചതായും ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. പ്രതിദിനം മൂവായിരത്തോളം പേരാണ് വാക്സിൻ സ്വീകരിക്കുന്നത്. സാമാഹിക പ്രതിരോധശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ പേർ വാക്സിൻ സ്വീകരിക്കാൻ തയാറാകുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News