ഒമിക്രോൺ ഭീതിയിലും കുവൈത്തിൽ പുതുവത്സര ആഘോഷ യാത്രാ പദ്ധതികൾ സജീവം

  • 10/12/2021

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് വകഭേദം ഒമിക്രോൺ ഭീതി പടർത്തുന്ന സാഹചര്യത്തിലും ക്രിസ്തുമസ്, പുതുവത്സര ആഘോഷ യാത്രാ പദ്ധതികൾ സജീവം. സിവിൽ ഏവിയേഷൻ പുതിയ യാത്രാ നിബന്ധനകൾ ഒന്നും ഏർപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തത് യാത്രാ പദ്ധതികൾ സജീവമാക്കുന്നതിന് ഊർജമായി. ഒമിക്രോൺ സ്ഥിരീകരിക്കുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് വീണ്ടും ബുക്കിം​ഗുകൾ എത്തിയെന്ന് ട്രാവൽ ആൻഡ് ടൂറിസം വൃത്തങ്ങൾ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ തോതിൽ ബുക്കിം​ഗുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ട്രാവൽ ആൻഡ് ടൂറിസം ഓഫീസസ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ മുത്തൈരി പറഞ്ഞു. അതേസമയം, ടിക്കറ്റ് നിരക്കിൽ കാര്യമായ മാറ്റങ്ങളില്ലെന്നും സാധാരണ നിലയിൽ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടൻ, തുർക്കി, റിയാദ്, ജിദ്ദ, ദുബൈ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ആളുകൾ അവധി ആഘോഷിക്കാനായി തെരഞ്ഞെ‌ടുക്കുന്നതെന്നും മുഹമ്മദ് അൽ മുത്തൈരി കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News