60 വയസ് പിന്നിട്ടവരുടെ റെസിഡൻസി; കുവൈത്തിന് പുറത്തേക്ക് പോയാൽ തിരികെയെത്താൻ സാധിക്കില്ല.

  • 10/12/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട പ്രവാസികളുടെ റെസിഡൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിൽ ഈ വിഭാ​ഗത്തിലുള്ളവരുടെ റെസിഡൻസി താത്കാലികമായി പുതുക്കി നൽകുന്നത് ആഭ്യന്തര മന്ത്രാലയം തുടരുന്നു. 60 പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികൾക്ക് റെസിഡൻസി പുതുക്കി നൽകേണ്ടതില്ല എന്ന സംവിധാനം തന്നെയാണ് മാൻപവർ അതോറിറ്റിയിൽ തുടരുന്നത്.

ഈ വിഷയത്തിൽ അന്തിമ തീരുമാനം വരാത്ത സാഹചര്യത്തിൽ മാനുഷിക പരി​ഗണന വച്ച് ഒന്ന് മുതൽ മൂന്ന് മാസം വരെ താത്കാലികമായി റെസിഡൻസി പുതുക്കി നൽകുകയാണ് ആഭ്യന്തര മന്ത്രാലയം ചെയ്യുന്നത്. ഇത്തരത്തിൽ താത്കാലികമായി റെസിഡൻസി പുതുക്കുന്നവർക്ക് രാജ്യത്തിന് പുറത്തേക്ക് പോകാനുമാകില്ല. രാജ്യത്തിന് പുറത്തേക്ക് പോയാൽ അവരുടെ റെസിഡൻസി നഷ്ടപ്പെടുകയും ആ വിസയിൽ പിന്നീട് കുവൈത്തിലേക്ക് തിരികെയെത്താൻ സാധിക്കുകയുമില്ല

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News