അടുത്തവർഷത്തോടെ സ്വദേശി വത്കരണം പൂർത്തിയാക്കാനൊരുങ്ങി കുവൈറ്റ്

  • 10/12/2021

കുവൈത്ത് സിറ്റി: എല്ലാ സർക്കാർ സ്ഥാപനങ്ങളും കുവൈത്തിവത്കരണംനിർബന്ധമായും പാലിക്കണമെന്ന് വ്യക്തമായ നിർദേശം നൽകി സിവിൽ സർവീസ് കമ്മീഷൻ. 2017ൽ കുവൈത്തിവത്കരണം സംബന്ധിച്ച ഒരു നയത്തിന് രൂപം കൊടുത്തിരുന്നു. അതുപ്രകാരം അഞ്ച് വർഷത്തിനുള്ളിൽ അതായത് 20222ഓടെ എല്ലാ സർക്കാർ സ്ഥാപനങ്ങളും കുവൈത്തിവത്കരണം നടപ്പാക്കണം. ഇതിൽ യാതൊരുവിധ ഇളവുകളും ഇല്ലാതെ നടപ്പാക്കണമെന്ന്  സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

ചില സർക്കാർ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരിൽ ചിലരെ മാറ്റുന്നതിനുള്ള പദ്ധതിയിൽ നിന്ന് ഒഴിവാക്കാക്കണമെന്നും വർഷത്തിൽ മാറ്റേണ്ട ജീവിനക്കാരുടെ എണ്ണം പുനഃപരിശോധിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, 2017ലെ കുവൈത്തിവത്കരണ നയത്തിൽ തന്നെ സിവിൽ സർവീസ് കമ്മീഷൻ ഉറച്ച് നിൽക്കുകയാണ്. 2022 ആണ് നയപ്രകാരം ജീവനക്കാരെ മാറ്റുന്നതിനുള്ള അവസാന വർഷമെന്ന് വീണ്ടും സിഎസ്‍സി ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News