സ്മാര്‍ട്ടായി വൈദ്യുതി മന്ത്രാലയം; എല്ലാ സേവനങ്ങളും ഒരു വിരൽതുമ്പിൽ

  • 10/12/2021

കുവൈത്ത് സിറ്റി : രാജ്യത്ത് സ്മാർട്ട്  വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുന്നതായി വൈദ്യുതി ജല മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 2 ലക്ഷം മീറ്ററുകളാണ് സ്ഥാപിക്കുക.ഹവല്ലി ഗവര്‍ണ്ണറേറ്റിലെ  നിക്ഷേപ, വാണിജ്യ മേഖലകളില്‍ 35,000 ളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ ഇതുവരെ സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. തുടർ ഘട്ടങ്ങളിൽ മറ്റ് മേഖലകളിൽ നിലവിലുള്ള മീറ്ററുകൾ മാറ്റി സ്ഥാപിക്കും.

വൈദ്യുതി വിതരണവും ജലവിതരണവും പൂർണമായി ഡിജിറ്റൈസ് ആകുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നത്.  പുതിയ മീറ്ററുകള്‍ സ്ഥാപിക്കുന്നതോടെ വൈദ്യുതി ദുരുപയോഗം കുറക്കുന്നതിനൊപ്പം വൈദ്യുതി ചാർജ് യഥാസമയം ലഭ്യമാകാനും പദ്ധതി സഹായിക്കും. ആയിരക്കണക്കിന് ദിനാറുകളാണ്  മന്ത്രാലയത്തിന് നിലവില്‍  പിരിച്ചു കിട്ടുവാനുള്ളത്.  പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വൈദ്യുതി മന്ത്രാലയത്തിന്‍റെ  സ്മാര്‍ട്ട് ആപ്പുകളില്‍ നിന്ന്   ഉപഭോക്താക്കള്‍ക്ക്‌  വൈദ്യുതി ഉപയോഗവുമായി സംബന്ധിച്ച എല്ലാ വിവരവും ലഭ്യമാകും. 

Related News