വിശിഷ്ട അതിഥിയുടെ സന്ദർശനം; കുവൈത്തിൽ ചില റോഡുകൾ ഇന്ന് 3 മണി മുതൽ താത്കാലികമായി അടക്കുന്നു

  • 10/12/2021

കുവൈത്ത് സിറ്റി: വിശിഷ്ട അതിഥിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്  കുവൈറ്റ് റോഡുകളിൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി  ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ.  സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എത്തുന്ന സാഹചര്യത്തിലാണ് ​ഗതാ​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അമീരി എയർപോർട്ട് മുതൽ കിംഗ് ഫൈസൽ വരെ, ഫിഫ്ത്  റിം​ഗിന്റെ വലത് വശത്ത് ബയാൻ പാലസ് ഗേറ്റ് വരെയുള്ള റോഡിലാണ് നിയന്ത്രണമുള്ളത്. താത്കാലികമായി ഇരുവശത്തേക്കുമുള്ള ​ഗതാ​ഗതം തടഞ്ഞിട്ടുണ്ട്. ഈ റോഡ് ഉപോ​ഗിക്കുന്നവർ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പകരം ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ഉപയോ​ഗിക്കണമെന്നും അധികൃതർ അറിയിച്ചു.

Related News