കുവൈത്ത് കാൻസർ സെന്ററിന്റെ ഹോർമോണൽ തെറാപ്പിക്ക് അം​ഗീകാരം; മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യം

  • 11/12/2021

കുവൈത്ത് സിറ്റി: കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിന്റെ ഹോർമോണൽ തെറാപ്പി ചികിത്സയ്ക്ക് അം​ഗീകാരമായി. സ്തനാർബുധവും അതിന്റെ വ്യാപനവും  തടയുന്നതിനുള്ള ചികിത്സാ രീതിയാണിത്. മിഡിൽ ഈസ്റ്റിൽ തന്നെ ഇത്തരത്തിലെ ചികിത്സാ രീതി ആദ്യമായാണ്. ന്യൂക്ലിയർ മെഡിസിൻ യൂണിറ്റിൽ അംഗീകാരം ലഭിച്ച പുതിയ സേവനം, സ്തനാർബുദ രോഗികൾക്കുള്ള ഹോർമോൺ റിസപ്റ്ററുകൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പോസിട്രോൺ-റേഡിയേഷൻ മെറ്റീരിയലായ (F18-FES) എന്നറിയപ്പെടുന്ന ഒരു പദാർത്ഥത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാൻസർ സെന്റർ ഡയറക്ടർ ഹദീൽ അൽ മുത്വാ പറഞ്ഞു.

പ്രാദേശികമായും ആഗോളതലത്തിലും സാധാരണമായി മാറി എറ്റവും കൂടുതൽ പേരിൽ കാണുന്നത് സ്തനാർബുദം ആണ്. കാൻസർ നേരത്തെ കണ്ടെത്തിയാൽ അത് രോഗശമന നിരക്ക് വർദ്ധിപ്പിക്കുകയും ഉപയോഗിക്കുന്ന ചികിത്സയുടെ ഫലപ്രാപ്തിയും കൂടുകയും ചെയ്യും. ഏറ്റവും പുതിയ ആഗോള തലത്തിലുള്ള മാറ്റങ്ങൾക്കൊപ്പം ആരോഗ്യ, രോഗനിർണ്ണയ സേവനങ്ങളുടെ നവീകരണത്തിനും അതിന് അനുസൃതമായി പുതിയ സാമഗ്രികൾ നിർമ്മിക്കാനുള്ള കുവൈത്തിന്റെ തീവ്രമായ പരിശ്രമങ്ങളെ കുറിച്ച് സെന്ററിലെ മെഡിക്കൽ ഇമേജിംഗ് വകുപ്പ് മേധാവി ഡോ. മാഷെൽ ബന്താർ ഊന്നി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News