യുഎഇയുടെ വാരാന്ത്യ അവധിയിലെ മാറ്റം ; പിന്തുണയും എതിർപ്പും, കുവൈത്തിലെ പ്രതികരണങ്ങൾ ഇങ്ങനെ

  • 11/12/2021

കുവൈത്ത് സിറ്റി: വാരാന്ത്യ അവധി ശനിയും ഞായറും ആക്കി പാശ്ചാത്യ രീതിയിലേക്ക് മാറിയ യുഎഇയുടെ നടപടിക്ക് കുവൈത്തിൽ സമ്മിശ്ര പ്രതികരണം. പുതിയ മാറ്റത്തെ ചിലർ പിന്തുണച്ചപ്പോൾ വാരാന്ത്യ അവധി ശനിയും ഞായറും ആക്കിയതിൽ മറ്റുചിലർ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ടൂറിസം രം​ഗത്തെ കുതിപ്പ് ലക്ഷ്യമിട്ടും ആ​ഗോള നിക്ഷേപകരെ ആകർഷിക്കാനുള്ള മാർ​ഗമെന്ന നിലയിലുമാണ് യുഎഇ അവധി ദിനങ്ങളിൽ മാറ്റം കൊണ്ട് വന്നത്. വെള്ളിയാഴ്ച ഉച്ചയക്ക് ശേഷം അവധിയായതിനാൽ ആകെ ആഴ്ചയിലെ പ്രവർത്തി ദിനങ്ങൾ നാലര ദിവസത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

സ്വാ​ഗതം ചെയ്യേണ്ട മാറ്റമാണ് ഇതെന്ന് ചില  കുവൈത്തി വിദ്യാർത്ഥികൾ  പറയുന്നു . ഇത് യുഎഇയെ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർക്കുമെന്നും കുവൈത്തും ഈ മാറ്റം കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  കൂട്ടിച്ചേർത്തു. നേരത്തെ, 2007ൽ  യുഎഇയാണ് വാരാന്ത്യ അവധി വ്യാഴാഴ്ചയും വെള്ളിയാഴ്ചയും എന്ന മാറ്റം കൊണ്ട് വന്നത്. പിന്നീട് മറ്റ് രാജ്യങ്ങളും ഇത് പിന്തുടരുകയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച പ്രാർത്ഥനകളെ ഈ മാറ്റം ​ഗുരുതരമായി ബാധിക്കുമെന്നും അതിനാൽ കുവൈത്ത് ഈ രീതി പിന്തുടരുമെന്ന് കരുതുന്നില്ലെന്നും ചിലർ പറയുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News