കുവൈത്തിലെ ലാൻഡ് ഫോൺ ഉപഭേക്താക്കളുടെ കുടിശിക 90 മില്യൺ ദിനാർ

  • 11/12/2021

കുവൈത്ത് സിറ്റി: ലാൻഡ് ലൈൻ ടെലിഫോൺ സബസ്ക്രൈബർമാരുടെ കുടിശിക 90 മില്യൺ ദിനാർ വരെയെത്തിയതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചു. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള കണക്കുകളാണിത്. ക്രൂരമായ ഇറാഖ് അധിനിവേശത്തിന് മുമ്പ് 110 മില്യണിൽ അധികം ലാൻഡ് ഫോൺ കണക്ഷനുകളിൽ അധികം ഉണ്ടായിരുന്നതായാണ് കണക്കുകൾ. എന്നാൽ, ഇതിൽ 20 മില്യൺ സബസ്ക്രൈബർമാർ അവരുടെ വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്തിട്ടില്ല.

അതിനാൽ ഈ കുടിശികകൾ പിരിച്ചെടുക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന്  ഈ വിഷയം കൈകാര്യം ചെയ്യുന്ന കമ്മിറ്റിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കുടിശികയുള്ള ബില്ലുകൾ അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയ സബ്‌സ്‌ക്രൈബർമാരുടെ ഡാറ്റയുടെ ‌വിശദാംശങ്ങൾ ഉണ്ടാക്കുന്നതിന് നിരവധി പേരുമായി സഹകരിച്ച് കമ്മിറ്റി വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പൗരന്മാരോ താമസക്കാരോ കമ്പനികളോ, കുടിശിക വരുത്തിയിട്ടുള്ളത് ആരാണെങ്കിലും പൊതുപണം സംരക്ഷിക്കണമെന്നതിനാൽ മന്ത്രാലയംഇത് ഒഴിവാക്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News