ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിൽ സംയുക്ത പരിശോധന

  • 11/12/2021

കുവൈത്ത് സിറ്റി: ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിൽ അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കുന്ന ട്രക്കുകൾക്കും ഹെവി എക്വിപ്പ്‌മെന്റ്സുകൾക്കും  പകരമായി അത്യാവശ്യമായി മറ്റെന്തെങ്കിലും കൊണ്ട് വരണമെന്ന് ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്. നാല് വർഷം മുമ്പ് ട്രക്ക് പാർക്കിങ്ങിനായി മുനിസിപ്പൽ കൗൺസിൽ 5 ദശലക്ഷം ചതുരശ്ര മീറ്റർ ഏരിയ അനുവദിച്ചതും ഇപ്പോൾ അത് സജീവമാക്കിയതും ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക്ക് അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിൻ്റെ അടക്കം സാന്നിധ്യത്തിൽ ഷുവൈക്ക് പ്രദേശത്ത് നടത്തിയ പരിശോധനകളുടെ ഭാഗമായി പ്രതികരിക്കുകയായിരുന്നു ഗവർണർ.

ഷുവെക്കിൽ നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചവരും റെസിഡൻസി നിയമ ലംഘകരും അറസ്റ്റിലായി. ആറ് ഇൻഡസ്ട്രിയൽ പ്ലോട്ടുകളിലേക്കും 70  വർക്ക് ഷോപ്പുകളിലേക്കുമുള്ള വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News