ബാങ്ക് അക്കൗണ്ടുകൾക്ക് നിരോധനം; കുവൈത്തിൽ 60 വയസ് പിന്നിട്ടവർ പുതിയ പ്രതിസന്ധിയിൽ

  • 12/12/2021

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിലെ അന്തിമ തീരുമാനം നീളുമ്പോൾ ഈ വിഭാ​​ഗത്തിലുള്ളവർക്ക് ഭീഷണിയായി പുതിയ പ്രതിസന്ധി. അവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി  500 ദിനാർ ഫീസ് നൽകുകയും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എടുക്കുകയും വേണം. ഇത് ബാങ്കിംഗ് ഇടപാടുകൾ ഉൾപ്പെടുത്തുകയുംവേണം.

എന്നാൽ, നിലവിലെ ഇളവ് കാലാവധി നീണ്ടുപോകുമ്പോൾ അവരുടെ സിവിൽ കാർഡിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ ബാങ്ക് കാർഡ്  സർവീസുകൾ നിർത്താൻ ബാങ്കുകൾ ബാധ്യസ്ഥരാകും. സിവിൽ ഐഡി  കാലാവധി അവസാനിച്ച ഒരു ഉപഭോക്താവിന്റെ പണ കൈമാറ്റം നിരോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ബാങ്കുകൾക്കും എക്‌സ്‌ചേഞ്ച് കമ്പനികൾക്കും പാലിക്കേണ്ടി വരും. ഇതോടെ വിദേശത്തേക്ക്  പണം കൈമാറ്റം ചെയ്യാൻ ഈ വിഭാ​ഗത്തിന് സാധിക്കാതെ വന്നേക്കുമെന്നാണ് വിലയിരുത്തൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News