കുവൈത്തിൽ പ്രവാസികൾ കൂടുതലുള്ള പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം വർധിക്കുന്നു

  • 12/12/2021

കുവൈത്ത് സിറ്റി: കൊവി‍ഡ് മഹാമാരി വലിയ തിരിച്ചടികൾ നൽകിയിട്ടും പ്രവാസികൾ കൂടുതലുള്ള മേഖലകളിൽ കൂടുതൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതിൽ നിന്ന് പിൻവലിയാതെ കുവൈത്തി നിക്ഷേപകർ. കൊവി‍‍ഡ് മൂലം പ്രവാസികളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ റിയൽ എസ്റ്റേറ്റിനിനുള്ള ഡിമാൻഡിൽ കുറവ് വന്നിട്ടുമുണ്ട്. ഈ സാ​ഹചര്യത്തിലും പ്രവാസികൾ കൂടുതലുള്ള ഹവല്ലി , സാൽമിയ പ്രദേശ ങ്ങളിൽ  കൂടുതൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. 

നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രവർത്തനങ്ങൾ സാധാരണ പ്രദേശങ്ങളിലെ അപ്പാർട്ടുമെന്റുകളിൽ താമസിക്കുന്ന പ്രവാസികളുമായി അടുത്ത ബന്ധമുള്ളതാണെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.  ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവാസികളുടെ എണ്ണത്തിലുണ്ടായ ഇടിവിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്നു. മഹാമാരി മൂലം 190,000 പ്രവാസികളാണ് രാജ്യം ഉപേക്ഷിച്ച് പോയത്. നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒക്ക്യൂപെൻസി നിരക്ക് 85 ശതമാനത്തിൽ താഴേക്ക് എത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് നിരവധി അപ്പാർട്ട്മെന്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഈ സാഹചര്യമായതോടെ വാടകയിൽ കുറവ് വരികയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News