വിലക്കുറവ്; ഗൾഫ് പൗരന്മാർ ഷോപ്പിം​ഗ് നടത്തുന്നത് കുവൈത്തിൽ

  • 12/12/2021

കുവൈത്ത് സിറ്റി: ആവശ്യസാധാനങ്ങളുടെ അ‌ടക്കം വിലയക്കറ്റം ആ​ഗോളതലത്തിൽ ഉള്ളതാണെന്ന് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് തുടരുന്ന വിലക്കയറ്റ പ്രതിസന്ധിയെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, കുവൈത്തിലെ സ്ഥിതി ​മെച്ചപ്പെട്ട അവസ്ഥയിലാണെന്നാണ് ഔദ്യോ​ഗികമായി ലഭിക്കുന്ന മറുപടികൾ. പ്രധാന രാജ്യങ്ങളിൽ ഉൾപ്പെടെ വിപണിയിൽ സാധനങ്ങൾ ലഭ്യമാകാത്ത അവസ്ഥ കുവൈത്തിനില്ല,  സാധനങ്ങൾ എല്ലായിടത്തും ലഭ്യമാണ്,  ആവശ്യത്തിന് സ്റ്റോക്കുമുണ്ട്.

യൂറോപ്യൻ യൂണിയനിൽ പാൽ ഉത്പന്നങ്ങളുടെ വില 54 ശതമാനം കൂടിയതും ആ​ഗോള തലത്തിൽ പഞ്ചസാരയുടെ വില 22 ശതമാനം വർധിച്ചതും അടക്കമുള്ള കാര്യങ്ങൾ ഉദ്യോ​ഗസ്ഥർ  ചൂണ്ടിക്കാണിച്ചു. 

അയൽ രാജ്യങ്ങളിൽ സാധനങ്ങൾക്ക് 80 ശതമാനത്തോളം വിലയാണ് വർധിച്ചിട്ടുള്ളത്. ഇത് ആ രാജ്യങ്ങളിലെ ഉപഭോക്താക്കളെയും വ്യാപാരികളെയും കുവൈത്തിൽ നിന്ന് ഷോപ്പിം​ഗ് നടത്താനും കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാനും പ്രേരിപ്പിക്കുന്നുണ്ട്.  ഈ പ്രവണത കുവൈത്തി ഉപഭോക്താവിനെ ദോഷകരമായി ബാധിക്കുകയും പ്രാദേശിക വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യുകയും ചെയ്യുമെന്നും ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News