വന്ദേ ഭാരത് മിഷൻ; ഏഴു ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരികെയെത്തി, കുവൈത്തിൽനിന്ന് 72,259 പേർ

  • 12/12/2021

 കുവൈറ്റ് സിറ്റി : ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി ഏകദേശം  7,16,662 ഇന്ത്യക്കാർ  വന്ദേ ഭാരത് മിഷൻ വഴി നാട്ടിൽ തിരികെയെത്തിയതായി കേന്ദ്രം അറിയിച്ചു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ കേന്ദ്രം വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. യുഎഇയിൽ നിന്ന് 3, 30,058 തൊഴിലാളികളാണ് എത്തിയത്. സൗദി അറേബ്യയിൽ നിന്ന് 97, 802 പേരെത്തിയപ്പോൾ കുവൈത്തിൽ നിന്ന് 72,259 പേരുമെത്തി.

ഒമാനിൽ നിന്ന് 51, 190, ഖത്തറിൽ നിന്ന് 24,453 പേർ എന്നിങ്ങനെയാണ് കണക്കുകൾ. വിദേശ രാജ്യങ്ങളിൽ അകപ്പെട്ടവരെ തിരികെ എത്തിക്കുക എന്നത് സർക്കാരിൻ്റെ കടമയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഗൾഫിലെ എംബസികൾ ആ രാജ്യങ്ങളിലെ സർക്കാരുമായി ഇന്ത്യൻ തൊഴിലാളികളുടെ തിരിച്ചു വരവിനായി വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News