കുവൈത്തിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രവാസി ദമ്പതികൾ അറസ്റ്റിൽ

  • 12/12/2021

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടവും കടത്തും നടത്തിയതിന് ഏഷ്യക്കാരായ ദമ്പതികളെ ഡ്ര​ഗ്സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരു രാജ്യത്ത് നിന്ന് ഉള്ളവർ തന്നെയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്‌മെന്റ് പ്രതികൾക്കായി ഒരു കെണിയൊരുക്കുകയായിരുന്നു. പൊലീസ് ഏജന്റിന് 100 ഗ്രാം ഓപ്പിയം വിൽക്കുന്ന ആളെ പിടികൂടുകയും അടയാളപ്പെടുത്തിയിരുന്ന കറൻസി ഇയാളിൽ നിന്ന് പിടികൂടുകയും ചെയ്തു.

ചോദ്യം ചെയ്യലിലാണ് ഇയാൾക്ക് മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളി കൂടിയായ ഒരു ലിവിം​ഗ് ടു​ഗെദർ ബന്ധമുള്ള കാര്യം അധികൃതർക്ക് വ്യക്തമാകുന്നത്. തുടർന്ന് വീട്ടിൽ നടത്തിയ റെയ്ഡിലാണ് 2 കിലോ ഓപ്പിയം പിടികൂടിയത്. ഇയാളുടെ കാമുകിയെയും കസ്റ്റഡിയിൽ എടുത്തു. ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News